Latest News

ആരോഗ്യ പ്രവർത്തകർക്ക് ചാണക്യ ഐഎഎസ് അക്കാദമി കോവിഡ് സുരക്ഷാ കിറ്റുകൾ കൈമാറി

മലപ്പുറം: കോവിഡ്  മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കായി ചാണക്യ ഐ.എ.എസ് അക്കാദമി ഡൽഹി, കോട്ടക്കൽ സെൻറർ പി പി ഇ കിറ്റുകളും , ഹാൻഡ് സാനിറ്റൈസറുകളും , മാസ്കുകളും ജില്ലാ കളക്ടർ  കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിന്, മാനേജിംഗ് ഡയറക്ടർ അബ്ദുൽ മജീദ്, ഓപ്പറേഷൻ മാനേജർ ഉണ്ണികൃഷ്ണൻ , മുഹമ്മദ്‌ ഇംതിയാസ് എന്നിവർ ചേർന്ന് കൈമാറി.


കോവിഡ് മഹാമാരിയെ പരാജയപ്പെടുത്താൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.

പ്രവാസികളെയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെയും നമ്മുടെ കൂടെ സംരക്ഷിച്ച് നിർത്തേണ്ടത് നമ്മുടെ കടമയാണെന്നും ഇവരുടെ കുട്ടികൾക്ക് പഠിക്കുന്നതിനായി പ്രത്യേക ഇളവുകൾ ലഭിക്കുന്നതാണെന്നും ഓപ്പറേഷൻ മാനേജർ ഉണ്ണികൃഷ്ണൻ അറിയിച്ചു.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാണക്യ ഐ എ എസ് അക്കാദമി, കോട്ടക്കൽ ബ്രാഞ്ചിലേക്ക് കേരളത്തിലെ ഏതു ജില്ലകളിൽനിന്നുമുള്ള വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ്സ്‌ റൂം ബാച്ചുകളിലേക്കുള്ള അഡ്മിഷന് അപേക്ഷിക്കാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top