Breaking News

സ്ഥിതി രൂക്ഷമാകുന്നു, ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ 79 പെർ വിദേശത്ത് നിന്ന് വന്നവരാണ്.തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്.   രോഗമുക്തി നേടിയത് 60  പേരാണ്.
ഇന്നൊരു മരണവുമുണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. . സ്ഥിതി രൂക്ഷമാകുന്നു എന്ന് കാണണം. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്നത്തെ രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന 52 പേർ. സമ്പർക്കം 9 പേർ. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുണ്ട്.

 

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലകളിലെ കണക്ക്

പത്തനംതിട്ട-27, പാലക്കാട് -27 , ആലപ്പുഴ -19, തൃശൂര്‍-14, എറണാകുളം -13, മലപ്പുറം- 11, കോട്ടയം- 8, കോഴിക്കോട് -6, കണ്ണൂര്‍- 6, തിരുവനന്തപുരം 4, കൊല്ലം 4, വയനാട് 2 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ കണക്ക്

നെഗറ്റീവായവരുടെ കണക്കുകള്‍

മലപ്പുറം -15, കോട്ടയം- 12, തൃശൂര്‍ -10, എറണാകുളം- 6, പത്തനംതിട്ട -6, കൊല്ലം- 4, തിരുവനന്തപുരം -3, വയനാട് -3, കണ്ണൂര്‍- 1

സംസ്ഥാനത്ത് ഇതുവരെ 3451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 1620 പേര്‍ ചികിത്സയിലാണ്. 1,50,196 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2206 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 275 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 3661 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 39,518 സാമ്പിളുകളാണ് ശേഖരിച്ചത്. അതില്‍ 38,551 നെഗറ്റീവായി. ഹോട്ടസ്‌പോട്ടുകളുടെ എണ്ണം 111 ആയി.

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top