രാജസ്ഥാന്: കൂളര്‍ കണക്റ്റ് ചെയ്യാന്‍ വെന്റിലേറ്റര്‍ പ്ലഗ്ഗില്‍ നിന്നും ഊരിമാറ്റിയതിനെത്തുടര്ന്ന് കോവിഡ് രോഗി മരിച്ചു. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം. ആശുപത്രി മുറിയില്‍ ചൂട് കൂടിയതിനാല്‍ കൂളര്‍ കണക്റ്റ് ചെയ്യാന്‍ വീട്ടുകാര്‍ വെന്റിലേറ്റര്‍ ഊരുകയായിരുന്നു. കുറച്ചു നേരം ബാറ്ററിയില്‍ പ്രവര്‍ത്തിച്ച വെന്റിലേറ്റര്‍ പിന്നെ ഓഫായി.
ഇതോടെ രോഗിയുടെ നില ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ എത്തിയിരുന്നെങ്കിലും അപ്പോഴേക്കും രോഗി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറെ ആക്രമിച്ചതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. കോവിഡ് രോഗി മരിച്ചതില്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് നവീന്‍ സക്സേന അറിയിച്ചു.