തൃശ്ശൂർ:കോവിഡ് എന്ന മഹാമാരിയെ കരുതലോടെ നേരിടുന്നതിനുള്ള പ്രാഥമികമായ മാർഗങ്ങളിലൊന്നാണ് ഹാൻഡ് ഗ്ലൗവ്സ് ധരിക്കുക എന്നുള്ളത്.സമൂഹവുമായി നേരിട്ട് ഇടപഴകുന്ന വിഭാഗമായ ട്രാഫിക് പോലീസിന് ആരോഗ്യസംരക്ഷണത്തിന് ഇത് അത്യന്താപേക്ഷിതവുമാണ്. കോവിഡ് അതിവേഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഹാൻഡ് ഗ്ലാവ്സുകൾക്ക് ദൗർലഭ്യം നേരിടുന്നു എന്നുള്ളത് വസ്തുതയാണ്. ഈ ഘട്ടത്തിലാണ് പ്രവീൺ റാണ സോഷ്യൽ വെൽഫയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും, സോഷ്യൽ കൾച്ചറൽ സെൻറർ(LJD) സംസ്ഥാന ജനറൽ സെക്രട്ടറിയും സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീൺ കെ പി ആയിരം ജോഡി ഹാൻഡ് ഗ്ലൗവ്സ് തൃശൂർ ട്രാഫിക് പോലീസ് സ്റ്റേഷൻ മേധാവിയായ സബ് ഇൻസ്പെക്ടർ ജോയിക്ക് കൈമാറുന്നത്.
ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ സുത്യർഹമായ സേവനങ്ങൾക്കുള്ള മുതൽക്കൂട്ടായാണ് ഹാൻഡ് ഗ്ലൗവ്സ് കൈമാറിയത്.