കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലക്കേസിലെ പ്രതിയായ ജോളി ജോസഫ് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ജോളി നിരന്തരം ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചിരുന്നു എന്ന് നോര്‍ത്ത് സോണ്‍ ഐജിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ജയില്‍ ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വിട്ടു.
കൂടത്തായി കേസിലെ സാക്ഷി കൂടിയായ മകന് റോമോയെ ആണ് ജോളി ഫോണ്‍ വിളിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് തവണയാണ് മകനെ ജയിലില്‍ നിന്ന് ജോളി ബന്ധപ്പെട്ടിരിക്കുന്നത്. ഫോണ്‍സംഭാഷണം 20 മിനുറ്റില്‍ അധികം നീണ്ടു.
കേസില്‍ തനിക്കെതിരെ സാക്ഷി പറയുന്നതില്‍ നിന്നും മകനെ സ്വാധീനിക്കുന്നതിനായാണ് ജോളി ഫോണ്‍ വിളിച്ചത്.
ജോളി ഫോണ്‍ വിളിച്ചതായി റോമോ സമ്മതിച്ചായും നോര്‍ത്ത് സോണ്‍ ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ആണ് ജോളി കഴിയുന്നത്. ജോളിയുടെ ഫോണ്‍ വിളിയെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നു. ഫോണ്‍ വിളിക്കരുത് എന്ന് വിലക്കിയ ശേഷവും ജോളി വിളിച്ചിരുന്നു എന്ന് റോയിയുടെ സഹോദരി പ്രതികരിച്ചു. സമാനമായി മറ്റ് സാക്ഷികളേയും സ്വാധീനിക്കാന്‍ ജയിലില്‍ നിന്ന് ജോളി ശ്രമം നടത്തിയിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തടവുകാര്‍ക്ക് അനുവദിച്ച നമ്ബറില്‍ നിന്നാണ് ജോളി ഫോണ്‍ വിളിച്ചതെന്ന് ജയില്‍ ഡിജിപി വ്യക്തമാക്കി. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു ഫോണ്‍ വിളികള്‍ എന്നും ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് വ്യക്തമാക്കി. അതേസമയം ഇപ്പോഴത്തെ പോലീസ് അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്നും നിയമനടപടികളിലേക്ക് പോകുമെന്നും റോയിയുടെ കുടുംബം പ്രതികരിച്ചു.