തിരുവനന്തപുരം: സംസ്ഥാനത്ത് 83 ഇന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍- 25, പാലക്കാട് -1, മലപ്പുറം -10, കാസര്‍ഗോഡ് -10, കൊല്ലം- 8, കണ്ണൂര്‍- 7. പത്തനംതിട്ട- 5. എറണാകുളം-2, കോട്ടയം -2, കോഴിക്കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. 27 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 62 പേര് രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂരില്‍ സമ്പർക്കത്തിലൂടെ നാല് ശുചീകരണത്തൊഴിലാളികള്‍ക്കും 4 ചുമട്ടുത്തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം- 16, കൊല്ലം- 2, എറണാകുളം- 6, തൃശൂര്‍- 7, പാലക്കാട്- 13, മലപ്പുറം- 2, കോഴിക്കോട്- 3, കണ്ണൂര്‍- 8, കാസര്‍ഗോഡ്- 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.
ഇതുവരെ 2244 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1258 പേര് നിലവില്‍ ചികിത്സയിലുണ്ട്. 231 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.