Kannur

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു

കണ്ണൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കണ്ണൂര്‍ ചെറുപുഴ സുനില്‍ ആണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ കഴിയുന്നത്.

 

കൂലിപ്പണിക്കാരനായ സുനില്‍ പണിക്ക് പോയി തിരിച്ചുവരുമ്പോള്‍ സഞ്ചരിച്ച ഓട്ടോയില്‍ ഒമിനി വാന്‍ ഇടിക്കുകയായിരുന്നു. തലച്ചോറിനും ഇടുപ്പിനും കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ സുനിലിന്റെ ഇതുവരെയുള്ള ചികിത്സാചെലവ് തന്നെ എട്ടുലക്ഷം രൂപ വരും. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി ഇനിയും ലക്ഷങ്ങളുടെ ചെലവുണ്ട്. ബില്ലടക്കാനോ തുടര്‍ചികിത്സയ്‌ക്കോ വഴിയില്ല. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളുമായി വാടകവീട്ടിലാണ് ഇവര്‍ കഴിയുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെറുപുഴ ശാഖയില്‍ ആരംഭിച്ച അക്കൗണ്ടിലൂടെ നിങ്ങള്‍ക്കും ഈ കുടുംബത്തെ സഹായിക്കാം.

NAME:Rajeena Sunil
A/C No:0613053000010545
IFSC Code SIBL0000613
South Indian Bank
Cherupuzha Branch
+91 94966 86079

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top