Latest News

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പിനടിച്ച്‌ ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോ​ഗട്ട്.

ഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പിനടിച്ച്‌ ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോ​ഗട്ട്. ഹരിയാനയിലെ കര്‍ഷകരുടെ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. സുല്‍ത്താന്‍ സിംഗ് എന്ന മാര്‍ക്കറ്റ് കമ്മിറ്റി അംഗത്തെ നിരവധി തവണ ചെരിപ്പുകൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

മാര്‍ക്കറ്റിനേക്കുറിച്ച്‌ കര്‍ഷകര്‍ നല്‍കിയ പരാതിയെക്കുറിച്ച്‌ ചോദ്യം ചെയ്യുന്നതിന് ഇടയില്‍ ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശമാണ് സൊനാലിയെ പ്രകോപിപ്പിച്ചത്. ‌ വെള്ളിയാഴ്ചയാണ് വിവാദമായ സംഭവം നടക്കുന്നത്. അതേസമയം ഹരിയാന മുഖ്യമന്ത്രി സംഭവത്തില്‍ സൊനാലിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആവശ്യപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top