കാലടി: യൂട്യൂബ് വീഡിയോ നോക്കി ചാരായം വാറ്റിയ രണ്ടു യുവാക്കള്‍ പൊലീസ് പിടിയില്‍. മലയാറ്റൂര്‍ കൊറ്റമം തളിയന്‍ വീട്ടില്‍ ടിന്റോ ജോസഫ് (32), തളിയന്‍ വീടില് ഷിനോയ് (32) എന്നിവരാണ് പൊലിസ് പിടിയിലായത്. ഇവരില്‍നിന്നും 50 ലിറ്റര്‍ വാഷും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
യൂട്യൂബില്‍ നിന്ന് ചാരായം വാറ്റുന്ന വിഡിയോ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഉപകരണങ്ങള്‍ തയാറാക്കിയാണ്ചാരായം നിര്‍മ്മിക്കാന്‍ ഒരുങ്ങിയത്. ഒന്നാം പ്രതിയായ ടിന്റോ ജോസഫ് നിരവധി കേസില്‍ പ്രതിയാണ്. ഇംഗ്ലണ്ടില്‍ ജോലി ചെയ്തിരുന്ന രണ്ടാം പ്രതി ലോക്ഡൗണിന് മുമ്പ് ലീവിന് വന്നതാണ്.
പെരിയാറിന്റെ തീരത്തുള്ള കുളിക്കടവിന് സമീപത്തെ കുറ്റിക്കാടാണ് പ്രതികള്‍ വാറ്റാനായി തിരഞ്ഞെടുത്തത്. കുളിക്കടവാകുമ്പോള് ജനശ്രദ്ധ ഉണ്ടാകില്ലെന്നാണ് കരുതിയിരുന്നതെന്നും പ്രതികള്‍ പറഞ്ഞു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:
https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB