Breaking News

വീണ്ടും ആശങ്ക, സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊല്ലം -6

തൃശൂർ -4

കണ്ണൂർ -3

തിരുവനന്തപുരം -3

കാസർഗോഡ് – 2

പത്തനംതിട്ട -2

ആലപ്പുഴ -2

കോട്ടയം -2

കോഴിക്കോട് -2

എറണാകുളം -1

മലപ്പുറം -1

പാലക്കാട് -1 

21 പേർ വിദേശത്ത് നിന്ന് എത്തിയത്.

ഏഴ് പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചു. ഇതൊരു ആരോ​ഗ്യപ്രവര്‍ത്തകയാണ്.

127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

630 പേ‍ര്‍ക്ക് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചു. ഇതില്‍ 130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 69730 പേ‍ര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളില്‍ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45905 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെ​ഗറ്റീവാണ്. സെന്‍്റിനല്‍ സ‍ര്‍വലൈന്‍സിന്‍്റെ ഭാ​ഗമായി ശേഖരിച്ച 5154 5085 എണ്ണം നെ​ഗറ്റീവാണ്. സംസ്ഥാനത്ത് നിലവില്‍ 29 ഹോട്ട് സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍ ഇന്ന് പുതുതായി ചേ‍ര്‍ത്തു.

ലോക്ക് ഡൗണില്‍ വരുത്തുന്ന ഇളവുകള്‍ സംബന്ധിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്:

മെയ് 31 വരെ ലോക്ക് ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.ദേശീയതലത്തില്‍ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കും. സ്കൂള്‍, കോളേജുകള്‍, മറ്റു ട്രെയിനിം​ഗ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസം പരമാവധി പ്രൊത്സാഹിപ്പിക്കും.

ജില്ലയ്ക്ക് അകത്തുള്ള പൊതു​ഗതാ​ഗതം അനുവദിക്കും. ജ​ല​ഗതാ​ഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിം​ഗ് കപ്പാസിറ്റിയുടെ പകുതി വച്ച്‌ സര്‍വ്വീസ് നടത്താം. യാത്രക്കാര്‍ നിന്നു സഞ്ചരിക്കാന്‍ അനുവ​ദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളില്‍ ഒഴികെ ആളുകള്‍ക്ക് സഞ്ചരിക്കാം.

 

ആർക്കും രോഗമുക്തി ഇല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top