തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിക്ക് ആണ് രോഗം.
ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വൃക്കരോഗി കൂടിയാണ്. സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് 19 ഭേദമായി. പത്ത് പേരും കണ്ണൂർ ജില്ലയിൽ നിന്നാണ്. ഇനി കണ്ണൂരിൽ ചികിത്സയിലുള്ളത് 5 പേർ മാത്രം.
ഇനി ചികിത്സയിലുള്ളത് 16 പേർ മാത്രം.
ഇതുവരെ 503 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 20157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 19810 പേര് വീടുകളിലും 347 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 35355 എണ്ണം രോഗബാധയില്ലായെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.