തിരുവനന്തപുരം: വീണ്ടും ആശ്വാസദിനം. സംസ്ഥാനത്ത് ഇന്നും കോവിഡ്-19 പോസിറ്റീവ് കേസുകളില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഏഴുപേർ രോഗമുക്തി നേടി. കോട്ടയത്ത് ആറുപേരും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തി നേടിയത്.
ഇതുവരെ സംസ്ഥാനത്ത് 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 30 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 14,670 പേർ നിരീക്ഷണത്തിലുണ്ട്. 14,402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്നുമാത്രം 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 34599 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 34063 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 6 ജില്ലകളിൽ മാത്രമാണ് നിലവിൽ കൊവിഡ് രോഗികളുള്ളത്. 8 ജില്ലകൾ കൊവിഡ് മുക്തമായി. പുതിയ ഹോട്ട് സ്പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണ്.