കൊച്ചി: ഗ്രീൻ സോണുകൾക്കു ലഭിച്ച ഇളവുകളെത്തുടർന്നു എറണാകുളം ബ്രോഡ് വേയിലെ കടകൾ തുറന്നു. ഇടത് – വലത് ക്രമീകരണങ്ങൾ അനുസരിച്ചു ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കാൻ ആണ് ജില്ലാ ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. ഇന്ന് കിഴക്ക് – പടിഞ്ഞാറ്, തെക്ക് – വടക്ക് ദിശകളിലെ വലത് വശത്തുള്ള കടകളാണ് തുറന്നു പ്രവർത്തിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വ്യാപാരികൾക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.
എറണാകുളം ബ്രോഡ് വേ യിലെ അടക്കം കടകൾ തുറന്നു
By
May 6, 2020 4:18 pm