കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പിലിക്കോട് വയോധികനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി. പിലിക്കോട് സ്വദേശിയായ
എ സി സുരേന്ദ്രന് (65) ആണ് കെല്ലപ്പെട്ടത്. വസ്തു അതിര്‍ത്തിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സുരേന്ദ്രന് തന്റെ പുരയിടത്തിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ അതിര്‍ത്തിയിലാണെന്ന് പറഞ്ഞ് അയല്‍വാസിയായ സനല്‍ എതിര്‍ത്തു. ഇതേ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സനല്‍ കൈവശം
ഉണ്ടായിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
വെടിയേറ്റ സുരേന്ദ്രന് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
നേരത്തെ ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെയും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.