Breaking News

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ്‌; 8 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ഇടുക്കി 4 പേര്‍ക്കും കോഴിക്കോട് 2 പേര്‍ക്കും, കോട്ടയം രണ്ട് പേര്‍ക്കും തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച പത്ത് പേരില്‍ നാല് പേര്‍ അയല്‍സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത് നാല് പേര്‍ക്കാണ്. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഇന്ന് 8 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് ആറ് പേര്‍ക്കും, മലപ്പുറം കണ്ണൂര്‍ എന്നിവിടങ്ങള്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 447 ആയി വര്‍ധിച്ചു.  129 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്ത് 23876 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്.

ഇതില്‍ 23439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 148 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 21334 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 20326 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top