Breaking News

12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ്; രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്നെന്ന് സംശയം

ഭോപ്പാല്‍: മധ്യപ്രദേശ് സംസ്ഥാനത്ത് 12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. അതേസമയം കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും കൊവിഡ് രോഗമില്ല. കുഞ്ഞിന് രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്നാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞിനെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ മുംബൈയില്‍ ധാരാവിയിലെ ചേരിയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 138 ആയി.

ഗുജറാത്തില്‍ ഇന്ന് മാത്രം 228 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1604 ആയി. ചെന്നൈയില്‍ ഇന്ന് 50 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്നാട് സംസ്ഥാനത്ത് ആകെ 105 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെയുള്ള രോഗബാധിതരുടെ എണ്ണം 1477 ആയി.

ചെന്നൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു. രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക ടെസ്റ്റിങ്ങ് സെന്റര്‍ തുറന്നു. ഇവിടെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനത്തിന് എത്തിയവര്‍ പരിശോധനയ്ക്ക് എത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗോവയില്‍ രോഗം സ്ഥിരീകരിച്ച ഏറ്റവും ഒടുവിലത്തെയാളും നെഗറ്റീവായത് സംസ്ഥാനത്തിന് നേട്ടമായി. ഇവിടെ കൊവിഡ് പ്രതിരോധ ചുമതലയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഗോവ മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top