മലപ്പുറം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്ക് നിര്‍മ്മിച്ച് നല്കി പൊന്നാനിയിലെ വനിതകള്‍. പൊന്നാനി നഗരസഭ 36-ാം വാര്‍ഡിലാണ് കൗണ്‍സിലര്‍ ഫസലുറഹ്മാന്റെ നേതൃത്വത്തില്‍ മാസ്കുകള്‍ നിര്‍മ്മിക്കുന്നത്. സെന്റ് സദന് പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീട്ടമ്മമാരും തയ്യല്തൊഴിലാളികളും ചേര്‍ന്ന് സൗജന്യമായി മാസ്കുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ആവശ്യക്കാര്‍ തുണികളുമായി എത്തിയാല്‍ മാസ്ക്കുകള്‍ നിര്‍മ്മിച്ച് നല്‍കും. ആയിരത്തോളം മാസ്കുകളാണ് പൊന്നാനി നഗരസഭയുടെ വിവിധ മേഖലകളില്‍ നല്കാന് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമായി 300 മാസ്ക്കുകള്‍ തയ്യാറായിട്ടുണ്ട്.
മാസ്കുകൾ ആവശ്യമുള്ളവർ തുണിയുമായി വന്നോളൂ . . . മാസ്ക് നിർമ്മിക്കാൻ റെഡിയായി പൊന്നാനിയിലെ വനിതകൾ
By
March 29, 2020 9:15 pm