ഇടുക്കി: പ്ലാവിൽ നിന്നും വീണ് കഴുത്തിനു ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഇരുമ്പുപാലം വാളറ വടക്കേച്ചാൽ പുത്തൻപുരയിൽ പി.റ്റി സുഗതൻ (49) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സുഹൃത്തിന്റെ വീട്ടിലെ പ്ലാവിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്.
കഴുത്തിനു ഗുരുതര പരുക്കേറ്റ സുഗതനെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു മരണം. മൃതദേഹം വ്യാഴാഴ്ച വീട്ടിലെത്തിക്കും. വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. നെല്ലിമറ്റം തറയിൽ കുടുംബാംഗം സാജിയാണ് ഭാര്യ. നേര്യമംഗലം ധർമശാസ്താ കോളെജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനി സുമി ഏക മകളാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR