Entertainment

നസ്രിയയുടെ ലോക്കറ്റിൽ ഫഹദല്ലാതെ മൂന്നാമതൊരാൾ;വൈറലായി ഫോട്ടോ

ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളുകളുടെ പേരുകൾ നമ്മൾ ഓർത്തു വയ്ക്കാറില്ലേ. ചിലർ അത് ശരീരത്തോട് ചേർത്തു വയ്ക്കാറുമുണ്ട്.!നടൻ ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയും അക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് പേരുകൾ മാലയുടെ ലോക്കറ്റിൽ അടയാളപ്പെടുത്തിയിരിക്കുകയാണ് നസ്രിയ. അതാരൊക്കെയാണെന്ന് അറിയേണ്ടേ? സൂക്ഷിച്ചുനോക്കിയാൽ നസ്രിയയുടെ ലോക്കറ്റിൽ മൂന്ന് പേരുകൾ കാണാം. ഒന്ന് ഫഹദ്, രണ്ട് നസ്രിയ അപ്പോൾ മൂന്നാമത് ആരാകും?
മറ്റാരുമല്ല, നസ്രിയ പരിപാലിക്കുന്ന വളർത്തുനായ ഓറിയോയുടെ പേരാണത്. ലോക്കറ്റിൽ നസ്രിയയുടെയും ഫഹദിന്റെയും പേരിനൊപ്പം ഓറിയോയുടെയും പേര് കാണാം. എപ്പോഴും കൂടെകൊണ്ടു നടക്കുന്ന ഓറിയോയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നസ്രിയ പങ്കുവയ്ക്കാറുണ്ട്. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കാറുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top