ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലം മാറ്റം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. കേസ് പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കിയിരിക്കുന്നത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് മുരളീധര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.