ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 1486 ആയി. വൈറസ് ബാധയില്‍ ചൈനയില്‍ മരണസംഖ്യ 1483ല്‍ എത്തി. വ്യാഴാഴ്ച മാത്രം ചൈനയില്‍ 116 പേര്‍ക്ക് ജീവന് നഷ്ടമായി.
4823 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 65,000 ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ജപ്പാന് കൂടാതെ ഹോങ്കോങ്, ഫിലിപ്പന്‍സ് എന്നീ രാജ്യങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ വൈറസ് ബാധയെ തുടര്‍ന്ന് 80കാരി ജപ്പാനില്‍ മരണപ്പെട്ടിരുന്നു.