അടിമാലിയില്‍ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ജനുവരി 17 നാണ് അടിമാലി റോഡില്‍ കാറിനുള്ളില്‍ അവശനിലയില്‍ വയനാട് സ്വദേശി ലൈലാമണിയെ കണ്ടെത്തിയത്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് അവശനിലയിലായിരുന്നു ലൈലാമണി. കട്ടപ്പനയില്‍ ഇരട്ടയാറില്‍ താമസിക്കുന്ന മകന്റെ അടുത്തേക്ക് പോകുംവഴിയാണ് ഇവരെ ഭര്‍ത്താവ് മാത്യു കാറില്‍ ഉപേക്ഷിച്ച് പോയത്. മകന് എത്തിയാണ് ലൈലാമണിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. മാത്യുവിനെ ഇനിയും കണ്ടെത്താനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്.
അടിമാലിയില്‍ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു
By
February 12, 2020 8:35 am