തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ മുതല്‍. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയതില്‍ തെറ്റില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഗവര്‍ണര്‍ക്കെതിരായ പ്രമേയം ചട്ടപ്രകാരം അനുവദിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെയും കാര്യോപദേശക സമിതിയുടേയും അഭിപ്രായം അറിഞ്ഞശേഷം തുടര്‍ നടപടിയെന്നും സ്പീക്കര്‍ വ്യക്തമാക്കി.
സംസ്ഥാന നയം രൂപീകരിക്കേണ്ടത് കാബിനറ്റ് ആണെന്നും അത് ജനത്തെ അറിയിക്കുക എന്നതാണ് ഗവര്‍ണറുടെ ചുമതലയെന്നും സ്പീക്കര്‍ പി.രാമകൃഷ്ണന്. കാബിനറ്റ് അംഗീകരിച്ചാല്‍ അത് സ്വീകരിക്കേണ്ടത് ഗവര്‍ണറുടെ ചുമതല ആണ്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ എന്ത് പറയും എന്ന ചര്‍ച്ചകള്‍ നടക്കവേയാണ് സ്പീക്കറുടെ പരാമര്‍ശം.