Breaking News

പങ്കെടുത്തത് പൗരത്വനിയമത്തിനെതിരെ, വിവാദമാക്കേണ്ട: കുഞ്ഞാലിക്കുട്ടി

മനുഷ്യശൃംഖലയിൽ യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദം ആക്കേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകൾ പങ്കെടുക്കുന്നത്. യുഡിഎഫിന്റെ കോഴിക്കോട് നടത്തിയ സമ്മേളനത്തിലും എല്ലാ പാർട്ടിക്കാരും പങ്കെടുത്തിരുന്നെന്നും കെ.മുരളീധരന്റെ പ്രസ്താവനയിൽ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, എല്‍ ഡി എഫ് ആഹ്വാനം ചെയ്ത മനുഷ്യമഹാശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. ഇതേക്കുറിച്ച് ഇപ്പോള്‍ അറിയില്ല. പ്രാദേശി നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മജീദ് തിരുവനന്തപുരത്ത് പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top