Breaking News

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി; സെന്‍കുമാറിനെതിരെ കേസ്

തിരുവനന്തപുരം: പ്രസ് ക്ലബില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തിട്ടുള്ളത്. ടിപി സെന്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top