തിരുവനന്തപുരം: കെപിസിസി ഭാരവാഹിപട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെ ആദ്യം പ്രഖ്യാപിക്കും. വര്‍ക്കിങ് പ്രസിഡന്റുമാരുടെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. അന്തിമപട്ടിക ഹൈക്കമാന്‍ഡിന് നല്‍കിയെന്നും
മുല്ലപ്പള്ളി പറഞ്ഞു. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജനപ്രതിനിധികള്‍ കഴിവുള്ളവരാണ്. അവരുടെ സമയമാണ് പ്രശ്നം. മുഴുവന്‍ സമയപ്രവര്‍ത്തകരെയാണ് കെപിസിസിക്ക് ആവശ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി ഭാരവാഹിപട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കും: മുല്ലപ്പള്ളി
By
January 23, 2020 9:10 pm