ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ ഒഴിയുന്നതോടെ ജെപി നദ്ദ സ്ഥാനാരോഹിതനാകും. നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. ഈ മാസം 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും നദ്ദ ചുമതലയേല്‍ക്കുക. അഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയുന്നത്. ജനുവരി 22 ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങിലാകും നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.
ബിജെപി ദേശീയ അധ്യക്ഷനാകാന്‍ ജെപി നദ്ദ; പ്രഖ്യാപനം ഇന്ന്
By
January 20, 2020 7:53 am