തിരുവനന്തപുരം: തമിഴ്നാട് പോലീസിലെ സ്പെഷല്‍ എഎസ്ഐയെ വെടിവച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് 18 പേര്‍കൂടി കസ്റ്റഡിയില്‍. ബുധനാഴ്ച കളിയിക്കാവിളയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണു വിവരം. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരെ ഉഡുപ്പിയില്‍ നിന്നും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും കളിയിക്കാവിള കൊലപാതകം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.