Entertainment

കുമരകത്ത് നീന്തി തിമിർത്ത് സാറ അലിഖാൻ/Video

കോട്ടയം: ക്രിസ്മസ് ആഘോഷത്തിനായി കുമരകത്തെത്തിയ ബോളിവുഡ് താരം സാറ അലിഖാന്റെ ഫോട്ടോഷൂട്ട് വൈറലായി . കുമരകത്തെ റിസോർട്ടിലായിരുന്നു സാറ അലിഖാന്‍റെയും കൂട്ടുകാരി കമ്യയുടെയും ക്രിസ്മസ് അവധിയാഘോഷം.

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി തുടിക്കുന്ന ഒരുപിടി ചിത്രങ്ങൾ സാറ തന്നെയാണ് ആരാധകർക്കായി പങ്കുവച്ചത്.

കുമരകത്ത് ഹൗസ് ബോട്ട് യാത്രയും നടത്തിയാണ് താരം മടങ്ങിയത്.

അടുത്ത വർഷം രണ്ട് സിനിമകൾ റിലീസ് ചെയ്യാനിരിക്കെയാണ് സാറ കേരളത്തിൽ അവധി ആഘോഷത്തിനെത്തിയത്.

നടൻ സെയിഫ് അലിഖാന്റേയും അമൃത സിംഗിന്റെയും മകളാണ് സാറ അലിഖാൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top