മീററ്റ്: രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മീററ്റില്‍ തടഞ്ഞു. പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണാനാണ് പ്രിയങ്കയും രാഹുലും എത്തിയത്. കുടുംബങ്ങളെ കാണാന്‍ ഇവര്‍ക്കായില്ല. സന്ദര്‍ശനത്തിന് ഉത്തര്‍പ്രദേശ് പൊലീസ് അനുമതി നല്‍കിയില്ല. രണ്ട് ദിവസത്തിന് ശേഷം അനുമതി നല്‍കാമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച മീററ്റില്‍ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭകാരികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്പേര് കൊല്ലപെട്ടിരുന്നു.പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ നടത്തിയ അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
#UPDATE Congress leaders Rahul Gandhi and Priyanka Gandhi Vadra who were stopped outside Meerut by Police are now returning to Delhi. https://t.co/jGRSqQHuas
— ANI UP (@ANINewsUP) December 24, 2019