ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ കുറ്റപ്പെടുത്തി താരത്തിന്റെ കൊറിയന്‍ പരിശീലക കിം ജി ഹ്യൂന്. ലോകചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിനെ ജേതാവാക്കുന്നതില്‍ പരിശീലകയ്ക്ക് പങ്കുണ്ടായിരുന്നു. ഇപ്പോള്‍ സിന്ധുവിനെ ഹൃദയമില്ലാത്തവള്‍ എന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയിരിക്കുകയാണ് കിം. കൊറിയയിലെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു കിമിന്റെ പ്രതികരണം. ”സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോഴും സിന്ധുവിന് അറിയേണ്ടിയിരുന്നത് എപ്പോള്‍ പരിശീലിപ്പിക്കാന്‍ തിരിച്ചെത്തുമെന്നായിരുന്നു” – കിം പറഞ്ഞു. എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിന്ധുവിന്റെ പിതാവ്. കിം ആശുപത്രിയിലായ വിവരം ആരും അറിയിച്ചില്ലെന്നും അവര്‍ പരിശീലനത്തിന് വരാതായപ്പോഴാണ് വിളിച്ചതെന്നും സിന്ധുവിന്റെ അച്ഛന് പി.വി. രമണ പ്രതികരിച്ചു. ലോകചാമ്പ്യന്‍ഷിപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സിന്ധു കിമിന് നല്കിയ കാര്യം അവര്‍ മറന്നുവെന്നും അച്ഛന് പറഞ്ഞു.
സിന്ധു ഹൃദയമില്ലാത്തവള്‍; കുറ്റപ്പെടുത്തി കൊറിയന്‍ പരിശീലക
By
December 24, 2019 12:43 pm