ജനുവരി പകുതിയോടെ കുതിച്ചുയരുന്ന ഉള്ളിയുടെ വില കുറയുമെന്ന് റിപ്പോർട്ട്. മൊത്ത വിപണിയിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 20 മുതൽ 25 രൂപ നിലവാരത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
നിലവിലെ വിലയേക്കാള്‍ 80 ശതമാനം കുറവാണിത്. പുതുതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെ വിലയിലെ പ്രതിസന്ധി മാറുമെന്ന് കാര്‍ഷികോത്പാദന വിപണന സമിതി അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ വ്യക്തമാക്കി.