കോഴിക്കോട്: വീട്ടുവളപ്പിലെ കവുങ്ങിൽ നിന്ന് തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വിമുക്തഭടൻ ഷോക്കേറ്റ് മരിച്ചു. കണ്ണങ്കര ഐശ്വര്യയിൽ വാളിപ്പുറത്ത് കൃഷ്ണൻ (67) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കവുങ്ങിൽ ഏണിവച്ച് കുറച്ചുദൂരം കയറിയ കൃഷ്ണൻ തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുകയായിരുന്നു. അടയ്ക്കാ കുലയുടെ ഭാരം കൊണ്ട് തോട്ടിമറിഞ്ഞ് സമീപത്തെ 11 കെ.വി. ലൈനിൽ പതിച്ചാണ് ഷോക്കേറ്റത്.
കവുങ്ങിൽ നിന്ന് വീഴാതിരിക്കാൻ കവുങ്ങിനോട് ചേർത്ത് അര കെട്ടിയിരുന്നു. ഷോക്കേറ്റ കൃഷ്ണനെ നാട്ടുകാർ ചേർന്ന് താഴെയിറക്കി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടയ്ക്ക പറിക്കുന്നതിനിടെ വിമുക്തഭടൻ ഷോക്കേറ്റ് മരിച്ചു
By
December 18, 2019 11:05 am