ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധം. കിഴക്കന്‍ യുപിയിലെ മൗവില്‍ കലാപം തുടരുകയാണ്. പ്രതിഷേധക്കാര്‍ 15ഓളം വാഹനങ്ങള്‍ക്ക് തീയിട്ടു.
പോലീസ് ലാത്തിചാര്‍ജും കണ്ണീര് വാതക പ്രയോഗവും നടത്തി. എന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതേത്തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെച്ചു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങള്‍ അടക്കമുള്ളവയ്ക്കാണ് തീവച്ചത്. പോലീസിനു നേരെ കല്ലേറുമുണ്ടായി. മിര്‍സ ഹാദുപുര പോലീസ് സ്റ്റേഷന് ഭാഗികമായി അഗ്നിക്കിരയായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.