ഹൈദരാബാദ്: ഹൈദരാബാദില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നതില്‍ പ്രതികരണവുമായി ഇരയുടെ കുടുംബം. സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കുടുംബം പറഞ്ഞു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി. കേസിലെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് ഇന്നലെ രാത്രി ദേശീയപാത 44-ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചെന്നാണ് പോലീസ് പറഞ്ഞത്.
നീതി ലഭിച്ചു; പ്രതികളെ വെടിവെച്ചുകൊന്നതില്‍ പ്രതികരണവുമായി ഇരയുടെ കുടുംബം
By
December 6, 2019 8:50 am