പൊള്ളിക്കുന്ന പച്ചക്കറി വിലയില്‍ ആശ്വാസം നല്കി കൂര്‍ക്ക. കിലോയ്ക്ക് 40 രൂപയാണ് കൂര്‍ക്കയുടെ മാര്‍ക്കറ്റ് വില. സീസണ് ആയതോടെ പാലക്കാട്, കോങ്ങാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂര്‍ക്ക എത്തുന്നത്.
കഴിഞ്ഞ ആഴ്ച വരെ 80 രൂപയില്‍ നിന്നിരുന്ന കൂര്‍ക്കയാണ് ഇപ്പോള്‍ 40 രൂപയിലേക്ക് താഴ്ന്നത്. കൂര്‍ക്കയുടെ വരവ് വര്‍ധിച്ചതാണ് വില കുറയാന്‍ കാരണം. അതേസമയം സവാളയ്ക്ക് പുറമേ ക്യാരറ്റ്, മുരിങ്ങക്കായ എന്നിവയുടെ വിലയും കുതിച്ചുയര്‍ന്നു.70 രൂപയാണ് ഒരു കിലോ ക്യാരറ്റിന്റെ വില. ഒരു കിലോ മുരിങ്ങക്കായയ്ക്ക് 300 രൂപയായി വില ഉയര്‍ന്നതായി വ്യാപാരികള്‍ പറയുന്നു.ബീന്‍സ്, അച്ചിങ്ങ, പാവയ്ക്ക് എന്നിവയുടെ വിലയും 50 രൂപയ്ക്ക് മുകളിലാണ്.