കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ മലയാളികളായ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ്. ഒപ്പം പഠിച്ചിരുന്ന എന്‍ആര്‍ഐ മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്കാണ് മകളുടെ മരണത്തില്‍ പങ്കുള്ളതെന്നും ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും പിതാവ് പറഞ്ഞു. കൈവശമുള്ള തെളിവുകളെല്ലാം മദ്രാസ് ഹൈക്കോടതിക്ക് കൈമാറാനാണ് പിതാവിന്റെ തീരുമാനം. ഫാത്തിമയുടെ മരണം സംബന്ധിച്ച കേസ് എന്തുകൊണ്ട് സിബിസിഐഡിക്ക് വിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച ചോദിച്ചിരുന്നു.
ഫാത്തിമയുടെ മരണത്തില്‍ മലയാളികളായ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ്
By
December 4, 2019 2:24 pm