Breaking News

തമിഴ്‌നാട്ടില്‍ ശക്തമായ മഴ; മേട്ടുപ്പാളയത്ത് വീടുകള്‍ ഇടിഞ്ഞുവീണ് 17 മരണം


തമിഴ്‌നാട്: തമിഴ്‌നാട്ടില്‍ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരണം 22 ആയി. തമിഴ്‌നാട്ടില്‍ ആറ് തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയില്‍ മേട്ടുപ്പാളയത്ത് വീടുകള്‍ ഇടിഞ്ഞുവീണ്  17 പേര്‍ മരിച്ചു. നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരില്‍ 12 സ്ത്രീകളും രണ്ടു കുട്ടികളും. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, അണ്ണ സര്‍വ്വകലാശാലകളുടെ ഇന്ന് നടക്കാനിരുന്ന പരീക്ഷയും മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top