Kerala Politics

വനിതാ പ്രവർത്തകയ്ക്ക് അശ്ലീല വീഡിയോ; സിപിഎം നേതാവിന് സസ്പെൻഷൻ

കോഴിക്കോട്: വനിതാ പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് വാട്സ്‌ആപ്പ് വഴി അശ്ലീല വീഡിയോകള്‍ നിരന്തരമായി അയച്ച മുതിര്‍ന്ന സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

കോഴിക്കോട് പയ്യോളി സിപിഎം ഏര്യാകമറ്റി അംഗമായ സി. സുരേഷ് ബാബുവിനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സിപിഎം ബ്രാഞ്ച് അംഗമായ വീട്ടമ്മയായ പ്രവര്‍ത്തകയ്ക്കാണ് നേതാവ് നിരന്തരമായി അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് നേതാവിനെതിരെ പ്രവര്‍ത്തക പരാതി നല്‍കുന്നത്. ആദ്യമായി വീഡിയോ അയച്ചപ്പോള്‍ തന്നെ പ്രവര്‍ത്തക നേതാവിനെ വിലക്കിയിരുന്നു. എന്നാല്‍ സുരേഷ് ബാബു പിന്നെയും വീഡിയോകള്‍ അയക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രവര്‍ത്തക ഏരിയ കമ്മിറ്റിയില്‍ പരാതി നല്‍കുന്നത്. ഏരിയ കമ്മിറ്റി മൂന്നംഗ കമ്മിറ്റി വെച്ച്‌ നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് തെളിയുകയായിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി സസ്‌പെന്‍ഷന്‍ നടപടികള്‍ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top