ന്യൂഡല്‍ഹി: മഹാരാഷ്ട്ര വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പാർട്ടി കോര്‍ കമ്മറ്റിയുടെ അടിയന്തര യോഗം വിളിച്ചു. സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, ഗുലാം നബി ആസാദ്, മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി.വേണുഗോപാല്‍, അംബികാ സോണി, മുകുള്‍ വാസ്നിക്ക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
മഹാരാഷ്ട്ര വിഷയം ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധി അടിയന്തര യോഗം വിളിച്ചു
By
November 11, 2019 11:06 am