മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി പ്രതിനിധികള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ സന്ദര്‍ശിച്ചു. ബിജെപി പ്രതിനിധികളായ ഗിരീഷ് മഹാജന്, ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ എന്നിവരാണ് ഗവര്‍ണറെ കണ്ടത്. അതേസമയം കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദം ഉന്നയിച്ചില്ല. മുഖ്യമന്ത്രിപദത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ശിവസേന ഇന്നും ആവര്‍ത്തിച്ചു. ബിജെപി സ്വാധീനിക്കാതിരിക്കാന്‍ ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
Mumbai: A Bharatiya Janata Party (BJP) delegation comprising of Girish Mahajan, Chandrakant Patil, Sudhir Mungantiwar and Ashish Shelar met Governor Bhagat Singh Koshyari today. https://t.co/LoYNwyaBBq pic.twitter.com/uj12wlY8if
— ANI (@ANI) November 7, 2019