Breaking News

കരമനയില്‍ 7 പേരുടെ മരണം: 2 പേരുടെ മരണത്തില്‍ സംശയം; കാര്യസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി

തിരുവനന്തപുരം: കരമനയില്‍ ഒരു കുടുംബത്തിലെ 7 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരി. 2 മരണത്തിലാണ് സംശയമെന്ന് പരാതിക്കാരി പ്രസന്നകുമാരി പറഞ്ഞു. ജയപ്രകാശിന്റെയും ജയമാധവന്റെയും മരണത്തിലാണ് സംശയം. മരിച്ചവരുടെ ബന്ധുവാണ് പരാതിക്കാരി. ഇവര്‍ മാനസിക രോഗികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ കത്തിച്ചു. വില്‍പത്രത്തിന് നിയമസാധുത കിട്ടാന്‍ വേണ്ടിയാണ് ഇത് ചെയ്തത്. കൂടത്തില്‍ വീട്ടിലെ കാര്യസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നും പ്രസന്നകുമാരി പറഞ്ഞു.  അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രവീന്ദ്രന്‍ നായര്‍ നിഷേധിച്ചു.

ജയമാധവന്‍ നായര്‍ തനിക്ക് സ്വത്ത് നല്‍കിയത് സ്‌നേഹബന്ധത്തിന്റെ പുറത്താണെന്നും കുടുംബത്തിലെ 7 പേരുടെയും മരണം സ്വാഭാവികമെന്നും രവീന്ദ്രന്‍ നായര്‍ പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top