കൊച്ചി: എറണാകുളത്ത് ടിജെ വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭ പ്രവര്ത്തനങങ്ങളുടെ പാളിച്ചയാണെന്ന ഹൈബി ഈഡന് എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍.
ഹൈബി ഈഡന് ഉള്‍പ്പെടെയുള്ളവരുടെ ഭാവമാറ്റം എന്തുകൊണ്ടെന്ന് അറിയില്ലെന്ന് സൗമിനി ജെയ്ന്‍. ആര്‍ക്കൊക്കയോ തെറ്റിദ്ധാരണകളുണ്ട് അത് മാറുമ്പോള്‍ അവര്‍ അടുത്ത് വരും. എല്ലാ ജനപ്രതിനിധികള്‍ക്കും കൂട്ടായ ഉത്തരവാദിത്തമുണ്ട്. നേട്ടങ്ങള്‍ വരുമ്പോള്‍ മാത്രം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. തനിക്ക് പാര്‍ട്ടി പിന്തുണ ഉണ്ടെന്നാണ് സംസ്ഥാന അധ്യക്ഷന്റെ വാക്കുകളില്‍ നിന്ന് മനസ്സിലായത്.മേയര്‍ കാലാവധി കഴിഞ്ഞാലും പൊതുപ്രവര്‍ത്തനം തുടരുമെന്നും സൗമിനി ജെയ്ന്‍ വ്യക്തമാക്കി.
നേരത്തെ, സൗമിനി ജെയിനിന് എതിരെ കോണ്‍ഗ്രസ് നേതാക്കളുടെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു