കൊച്ചി: ഒരു വിഭാഗം സ്വകാര്യ ബസുകൾ എറണാകുളത്ത് മിന്നൽ പണിമുടക്കിൽ.വൈറ്റില മേൽപ്പാലത്തിന് അടിയിലൂടെ സ്വകാര്യ ബസുകളെ കടത്തി വിടണമെന്നാണ് ബസ് ജീവനക്കാരുടേയും ഉടമകളുടെയും പ്രധാന ആവശ്യം.ചക്കര പറമ്പ് വരെ ചുറ്റി വരുന്നത് മൂലം സമയക്രമം തെറ്റുന്നത് മാത്രമല്ല,ഡീസൽ ചെലവിലും വർദ്ധനവ് വരുന്നതായി ബസ് ജീവനക്കാർ പറയുന്നു.
തൃപ്പുണിത്തുറ-വൈറ്റില റൂട്ടിലും മറ്റ് റോഡുകളിലും സഞ്ചരിക്കാനാവാത്ത അവസ്ഥയിൽ പ്രതിഷേധിച്ചാണ് ബസുകളുടെ പണിമുടക്ക്.തൃപ്പുണിത്തുറയിൽ നിന്നും വൈറ്റിലയിലേക്ക്, വൈറ്റിലയിൽ നിന്നും തൃപ്പുണിത്തുറയിലേക്കും വരുന്ന ബസുകൾ ആണ് പണിമുടക്കിൽ. നഗരത്തിൽ ഓടുന്ന ബസുകളുടെ എണ്ണം ഇതോടെ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ നേതൃത്വത്തിലാണ് പണിമുടക്ക്
സ്വകാര്യ ബസുകൾ എറണാകുളത്ത് മിന്നൽ പണിമുടക്കിൽ
By
October 24, 2019 4:35 pm