Latest News

സാനിയ മിര്‍സയുടെ സഹോദരി വിവാഹിതയാകുന്നു; വരന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ മകന്‍

ഹൈദരാബാദ്: ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുദ്ദീനും വിവാഹിതരാകുന്നു. സാനിയ മിര്‍സ തന്നെയാണ് ഒരു ദേശീയ മാധ്യമത്തോട് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്.

ക്രിക്കറ്റ് താരമായ ആസാദും അനവുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയത്തേക്കുറിച്ചോ വിവാഹത്തേക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ നല്‍കിയിരുന്നില്ല. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം ‘കുടുംബം’ എന്ന തലക്കെട്ടോടെ സാനിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്.

സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിര്‍സയുടെ രണ്ടാം വിവാഹമാണിത്. മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീന്‍ എന്ന ആസാദ്. 2018ല്‍ ഗോവ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top