Breaking News

കൂടത്തായിയിലെ 6 പേരുടെ മരണം: ആസൂത്രീതമായ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചു


കോഴിക്കോട്: കൂടത്തായിയില്‍ സമാന രീതിയില്‍ ബന്ധുക്കളായ ആറ് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന. മരിച്ച ആറുപേരുടെയും ബന്ധുക്കളായ ചിലര്‍ കുറ്റസമ്മതം നടത്തിയതായാണ് പോലീസ്  നല്‍കുന്ന വിവരം. കുറ്റസമ്മതം ലഭിച്ചതോടെ ഉടന്‍ അറസ്റ്റുണ്ടായേക്കും. ആറുപേരുടെയും മരണം പിണറായി കൊലപാതകത്തിന് സമാനമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

മരണത്തിലെ ദുരൂഹതയും 6 മരണങ്ങള്‍ നടന്നിടത്തും മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നതും പൊലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തി. ഭക്ഷണമോ പാനീയമോ ശരീരത്തിലെത്തിയതിനു ശേഷം സമാനമായ രീതിയിലായിരുന്നു മരണങ്ങള്‍. 6 മരണങ്ങളുടെയും ദൃക്‌സാക്ഷി പൊലീസ് പ്രതിയെന്നു സംശയിക്കുന്ന യുവതിയും. മരണങ്ങളിലെ സമാനത മാത്രമല്ല, ഇതിനു ശേഷം ഈ കുടുംബത്തില്‍ നടന്ന സംഭവങ്ങളും ദുരൂഹതയിലേക്കു വിരല്‍ ചൂണ്ടുന്നു. ആറ് പേരും ഭക്ഷണം കഴിച്ചയുടന്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.നുണ പരിശോധനയ്ക്ക് വിധേയമാകണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം നിരസിച്ചതും ഇവരെ പറ്റി സംശയം ശക്തമാക്കിയിട്ടുണ്ട്.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top