കൊല്ലം : കനത്ത മഴയില്‍ സിഗ്നല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് കൊല്ലം- എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കൊല്ലം മേഖലയില്‍ മാത്രം നാലിടത്താണ് സിഗ്നല്‍ തകരാറിലായത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പെരിനാട്, ശാസ്താംകോട്ട സ്റ്റേഷനുകളില്‍ സിഗ്നല്‍ തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് രാവിലെ സര്‍വീസ് നടത്തുന്ന പത്തിലേറെ ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വരെ വൈകി.