Kerala

ദേശീയപാത 766 യാത്രാനിരോധനം: യുവജന സംഘടനകള്‍ ബത്തേരിയില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം മൂന്നാം ദിവസവും തുടരുന്നു

സുല്‍ത്താന്‍ ബത്തേരി: ദേശീയ പാത 766 ലെ യാത്ര നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവജന സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം മൂന്നാം ദിവസവും തുടരുന്നു. ദേശീയ പാത 766 പൂര്‍ണ്ണമായും അടച്ചുപൂട്ടാതിരിക്കാനും നിലവിലെ രാത്രി യാത്രനിരോധനം നീക്കുന്നതിനുമായാണ് യുവജനങ്ങള്‍ അനിശ്ചിതകാല കൂട്ട ഉപവാസവും നിരാഹാരസമരവും നടത്തുന്നത്. ഡി.വൈ.എഫ്.ഐ.ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോ ജോണി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ.ആർ.രജേഷ് കുമാർ യുവജന കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗം ഷഫിർപഴേരി ,യുവമോർച്ച ബത്തേരി മണ്ഡലം സെക്രട്ടറി സിനിഷ് വകേരി എന്നിവരാണ് നിരാഹാരം കിടക്കുന്നത്.  അതേസമയം നിരാഹാരമിരിക്കുന്ന മൂന്ന് നേതാക്കളുടെ ആരോഗ്യനില മോശമായതായി ഡോക്ടര്‍ അറിയിച്ചു. ജില്ലയിലെ സാമൂഹിക ,സംസ്‌കാരിക ,രാഷ്ട്രീയ മേഖലകളിലെ നിരവധി സംഘടനകളാണ്‌ സ്വതന്ത്ര മൈതാനിയിലെ സമരപന്തലിലേക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിക്കൊണ്ടിരിക്കുന്നത്.

വടക്കനാട് ഗ്രാമസംരക്ഷണ സമിതി, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്സ്, എസ്.ടി.യു.ബത്തേരി എരിയ കന്മിറ്റി, വിദ്യാര്‍ത്ഥികള്‍, കേരള റിയല്‍ എസറ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍, സി.ഐ.ടി.യു.ബത്തേരി എരിയ കമ്മിറ്റി, ബി.ജെ.പി.ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി, ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജിവനക്കാരും, വിവിധ സ്വകാര്യവസ്ത്ര ജ്വല്ലറി വ്യാപര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബ് തുടങ്ങിയവരും പെതു ജനങ്ങളുമാണ് മൂന്ന് ദിവസങ്ങളിലായി പ്രകടനമായി സമരപന്തലിലെത്തിയത്. കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ എരുമാടിലെ വ്യാപാരിസമൂഹവും, പെതു ജനങ്ങളും ഇന്ന് വൈകിട്ട് 3 മണിക്ക് പ്രകടനമായി സമരപന്തലിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top