നോവോസിർബ്രിസ്ക്: റോഡിൽ ഓടിക്കൊണ്ടിരിക്കെ കാറിന് ഇടിവെട്ടേറ്റു. റഷ്യയിലാണ് സംഭവം നടന്നത്. ഇടിവെട്ടേറ്റ വാഹനത്തിനു തൊട്ടു പുറകേ എത്തിയ കാറിന്റെ ഡാഷ്ക്യാമിലാണ് ഞെട്ടിക്കുന്ന വീഡിയോ പതിഞ്ഞത്.
തീഗോളം പോലെ ഇടിവെട്ട് കാറില്‍ പതിക്കുന്നത് വിഡിയോയില്‍ കാണാം. മിന്നലില്‍ എസ്യുവിയുടെ ബാറ്ററി കത്തിപോയി. വാഹനത്തിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.