ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സോയ ഫാക്ടര്‍’. ചിത്രം സെപ്റ്റംബര്‍ 20 ന് തീയറ്ററിലെത്തും. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. സോനം കപൂറും ദുല്‍ഖറും ഒരു അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് സൂചന നല്‍കിയത്.
ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സോയ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സോനം കപൂര്‍ ആണ് ചിത്രത്തിലെ നായിക. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.